പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സുജ ശിരാജന്‍

പ്രസിഡൻ്റ്

ആര്‍ രമേഷ് കുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റസീന റസാഖ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രശാന്ത് എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമ പ്രകാശ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹക്കീം എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം -എരിമയൂര്‍ ഗ്രാമപഞ്ചായത്ത്, ആലത്തൂര്‍ താലൂക്ക്, പാലക്കാട് ജില്ല, കേരളം

വാര്‍ഡുകള്‍ - 20

ലോകസഭാ മണ്ഡലം - ആലത്തൂര്‍, നിയമസഭാ മണ്ഡലം -ആലത്തൂര്‍

വില്ലേജ് - എരിമയൂര്‍1, എരിമയൂര്‍ 2

ആകെ ജനസംഖ്യ(2011) - 30,621

വിസ്തീര്‍ണ്ണം - 33.67 ച കി മി

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

രൂപീകരണം: പഴയ മലബാർ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പാലക്കാട് താലൂക്കിലെ എരിമയൂർ, കുനിശ്ശേരി, വടക്കത്തറ എന്നീ പഞ്ചായത്തു ബോർഡുകൾ സംയോജിപ്പിച്ച് 1961 ഡിസംബറിലാണ് എരിമയൂർ പഞ്ചായത്ത് രൂപീകൃതമാകുന്നത്. ​തിരഞ്ഞെടുപ്പ്: 1963-ലാണ് ഇവിടെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. ​പേരിനു പിന്നിൽ: 'ഒരുമയൂർ', 'ആമയൂർ' എന്നീ പേരുകൾ ലോപിച്ചാണ് എരിമയൂർ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.

കൂടുതൽ വായിക്കുക