കാഴ്ചപ്പാടും ദൌത്യവും
പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
ജനങ്ങളുടെ പങ്കാളിത്തത്തോടെ സമഗ്ര വികസനം കൈവരിച്ച്, സാമൂഹിക നീതി ഉറപ്പാക്കി, ശുചിത്വവും സമാധാനവും സമൃദ്ധിയും നിറഞ്ഞ സ്വയംപര്യാപ്ത ഗ്രാമ സമൂഹം സൃഷ്ടിക്കുക.
പഞ്ചായത്തിന്റെ ദൗത്യം (Mission)
- ജനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുക
- കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക
- കാർഷികം, തൊഴിൽ, സ്വയംതൊഴിൽ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വികസനം കൈവരിക്കുക
- പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും നടപ്പാക്കുക
- ജനപങ്കാളിത്തവും സുതാര്യ ഭരണവും ഉറപ്പാക്കുക